courtesy : mathrubhumi
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റം.ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ കമല്‍നാഥ്, മാതൃഭൂമി ഓണ്‍ലൈന്‍ ലേഖകന്‍ എസ്.ആര് ജിതിന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എഎന്‍ഐ കാമറാമാന് സുനീഷിന്റെ കാമറ തകര്‍ക്കപ്പെട്ടു.
സമാധാനപരമായി നടന്ന മാര്‍ച്ചിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്റ്റാച്യു ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സിപിഎം കൊടിമരവും ഫ്ളക്സുകളും തല്ലിത്തകര്‍ത്തു.ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പോലീസ് സന്നാഹമാണുള്ളത്.തൃശ്ശൂരിലും ബിജെപി മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ ഏഷ്യാനെറ്റിന്റെയും ജീവന് ടിവിയുടെയും കാമറാമാന്മാര്ക്ക് പരിക്കേറ്റു. ചേര്‍ത്തല പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. പരിക്കേറ്റ ഉന്മേഷ്, മനോജ് എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.