കൊച്ചി • ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഗ്യാസ് ടര്‍ബൈന്‍ യൂണിറ്റില്‍ പൊട്ടിത്തെറി; രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടര്‍ബൈന്‍ യൂണിറ്റില്‍ അറ്റകുറ്റപ്പണിക്കിടെ രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.