ന്യൂഡല്‍ഹി : നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ ദൈവങ്ങളെ തൂക്കിക്കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. കാവിനിറത്തിലുള്ള വസ്ത്രം ധിരിച്ചതുകൊണ്ടു മാത്രം ഒരാള്‍ മതനേതാവാകില്ല. പരിധികള്‍ ലംഘിക്കുന്നവര്‍ ആരായാലും അത്തരം ആള്‍ ദൈവങ്ങളെ ജയിലിലടയ്ക്കുക മാത്രമല്ല വേണ്ടതെന്നും മരണം വരെ തൂക്കിലേറ്റണമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാംദേവ് പറഞ്ഞു. ആസാറാം ബാപ്പുവിന് പിന്നാലെ ആള്‍ദൈവം ദാതി മഹാരാജിനെ പോലീസ് അറസ്റ്റ് ചെയ്തിനെ പ്രതികരിക്കുകയായിരുന്നു രാംദേവ്.