ബാബരി മസ്ജിദ് കേസ് ; അന്തിമവാദം കേള്‍ക്കല്‍​ മാറ്റി

286

ന്യൂഡല്‍ഹി : ബാ​ബ​രി മ​സ്​​ജി​ദ്​ നി​ല​നി​ന്ന ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​ല്‍ സു​പ്രീം​കോ​ട​തി അ​ന്തി​മ വാ​ദം​കേ​ള്‍​ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക്​ മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അനൂപ് ജോര്‍ജ് ചൗധരി, രാജീവ് ധവാന്‍, സുശീല്‍ ജെയിന്‍ സുന്നി വക്കഫ് ബോര്‍ഡിനും നിര്‍മോഹി അഖാരക്കും വേണ്ടി ഹാജരായത്. കേസില്‍ ഇപ്പോള്‍ വാദം കേള്‍ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന്​ മുസ്​ലിം സംഘടനകള്‍ക്ക്​ വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. സിബല്‍ ആവശ്യപ്പെട്ടു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമെ കേസില്‍ വാദം കേള്‍ക്കാവു എന്നും സിബല്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാതെ അ​ന്തി​മ വാ​ദം​കേ​ള്‍​ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക്​ മാറ്റുകയായിരുന്നു. കേസ് ഡിസംബറില്‍ കേള്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇതില്‍ പ്രധാനമന്ത്രിക്ക് അടിയന്തരമായി പരിഹാരം കാണാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കത്തെഴുതിയിരുന്നെന്നും ഇത് ഈ വിഷയത്തിലുള്ള ബാഹ്യ ഇടപെടല്‍ വ്യക്തമാക്കുന്നതായും സിബല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കേസ് 2019 ജൂലൈ 31 മുതല്‍ കേള്‍ക്കണമെന്നും കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ കോടതി തള്ളി.

NO COMMENTS