ബാബറി മസ്ജിദ് ഭൂമി തർക്ക കേസില്‍ കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി

285

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീം കോടതി തള്ളി. കേസില്‍ മൂന്നാം കക്ഷിയാകാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയും കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷികളായിരുന്നവരുടെ വാദം മാത്രമേ പരിഗണിക്കൂ എന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. അയോധ്യയില്‍ ബാബറി മസ്ജിദ് നിലകൊള്ളുന്ന 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച്‌ നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

NO COMMENTS