അടിമാലി: കല്ലാറിൽ റിസോർട്ടിന് സമീപത്തു വച്ച് നടൻ ബാബുരാജിന് വെട്ടേറ്റു. കല്ലാർ സ്വദേശി സണ്ണി എന്നയാളാണ് നടനെ വെട്ടിയത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.