കൊച്ചി: കെ. ബാബുവിനു വേണ്ടി മുന്‍ ആഭ്യന്തര മന്ത്രിക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലാണെന്ന് കെ.ബാബുവിന്റെ ബിനാമിയായി വിജിലന്‍സ് കണ്ടെത്തിയ ബാബുറാം. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. ബാബുവുമായി തനിക്കുള്ളത് രാഷ്ട്രീയ ബന്ധം മാത്രമാണ്. അദ്ദേഹത്തെ വിജിലന്‍സ് ക്രൂശിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിലുള്ള വികാരമാണ് താന്‍ കത്തിലൂടെ പ്രകടിപ്പിച്ചത്. വിജിലന്‍സ് ആടിനെ പട്ടിയാക്കുകയാണ്. കെ. ബാബുവിനെ താന്‍ വിളിച്ചിട്ടുള്ളത് ചില പ്രാദേശിക വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ്. രാഹുല്‍ ഗാന്ധി അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളുമായി തനിക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ട്. പത്തൊമ്പതാമത്തെ വയസ്സില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയ ആളാണ് താന്‍. തന്റെ കൈയ്യിലുള്ള പണത്തിന് കൃത്യമായ കണക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞടുപ്പ് കാലത്ത് പല കോണ്‍ഗ്രസ് നേതാക്കളും തന്റെ വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ബാബുറാം പറഞ്ഞു.