പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

45

കാസറഗോഡ് :കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ഒക്‌ടോബര്‍ 16 ന്‌വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കും. പിന്നോക്ക,പട്ടികജാതി,പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകും. ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

സംസ്ഥാന തല ഉത്ഘാടനത്തിന് തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കാഞ്ഞങ്ങാട് ഓഫീസ് പരിസരത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., എം.രാജഗോപാലന്‍ എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.പി.മുസ്തഫ, കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗംഗാ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ മാനേജര്‍ കൃഷ്ണകുമാരി എ.വി സ്വാഗതവും പ്രോജക്ട് അസിസ്റ്റന്റ് എന്‍.എം മോഹനന്‍ നന്ദിയും പറയും. കാഞ്ഞങ്ങാട് എസ്.എന്‍.ആര്‍ക്കേഡ്, പഴയ ബസ് സ്റ്റാന്റിന് സമീപമാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുക.

NO COMMENTS