ദില്ലി: ബദ്രിനാഥിനടുത്ത് വിഷ്ണുപ്രയാഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പതിനയ്യായിരം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു.ചമോലി ജില്ലയിലെ ജോഷിമാദില്‍ നിന്ന് ഒമ്ബത് കിലോമീറ്റര്‍ മാറി ഹദി പര്‍വ്വതിലാണ് മണ്ണിടിച്ചില്‍ മണ്ണിടിച്ചിലില്‍ ആര്‍ക്കും പരിക്ക് പറ്റിയതായൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബദ് രിനാഥ്-ഋഷികേശ് ദേശീയ പാതയില്‍ 60 മീറ്ററോളം മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന് കിടക്കുകയാണ്. രണ്ടര ലക്ഷം ആളുകളാണ് തീര്‍ത്ഥാടനത്തിനായി എത്തിയിരുന്നു. ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഋഷികേശില്‍ നേരത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കത്തില്‍ 30 പേരാണ് മരിച്ചത്. ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നിരുന്നു.