കായികമേള ; ബാഡ്‌മിൻ്റൻ മത്സരത്തിൽ പങ്കെടുക്കുന്നവർ ഷട്ടിൽ കോക്ക് കൊണ്ടു വരണം

9

കൊച്ചി സംസ്ഥാന സ്‌കൂൾ കായികമേള ബാഡ്‌മിൻ്റൻ മത്സരത്തിൽ പങ്കെടുക്കുന്നവർ ഷട്ടിൽ കോക്ക് കൂടി കൊണ്ടു വരണം. അണ്ടർ 14, 17, 19 പ്രായ വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാഡ്‌മിൻ്റൻ മത്സരങ്ങളാണു നടക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നവർ സ്‌റ്റാൻഡേഡ് ഷട്ടിൽ കോക്ക് കൊണ്ടു വരണമെന്ന നിർദേശം എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ശനിയാഴ്‌ചയാണു നൽകിയത്. സാധാരണഗതിയിൽ ഷട്ടിൽ കോക്കുകൾ സംഘാടകർ തന്നെ ലഭ്യമാക്കുകയാണു പതിവ് കായികമേള യ്ക്കു കടുത്ത സാമ്പത്തിക പ്രതിസന്ധിയു ണ്ടെന്നും സന്മനസ്സുള്ളവരെല്ലാം സഹായിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നവംബർ 5 മുതൽ 8 വരെ കടവന്ത്ര റീജനൽ സ്പോർട്‌സ് സെന്ററിൽ നടക്കുന്ന ബാഡ്‌മിൻ്റൻ മത്സരവുമായി ബന്ധപ്പെട്ടാണു പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം.

NO COMMENTS

LEAVE A REPLY