കോഴിക്കോട്: ത്യാഗസ്മരണയുടെ നിറവില്‍ സംസ്ഥാനത്തെ ഇസ്ളാമികസമൂഹം ഇന്ന് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്ക്കാരങ്ങള്‍ക്കുമായി വിശ്വാസികള്‍ ഒത്തുകൂടി. സമൂഹ പ്രാര്‍ത്ഥനയ്ക്കും നമസ്ക്കാരങ്ങള്‍ക്കും ശേഷമാണ് ആഘോഷങ്ങള്‍ നടക്കുക. വിവിധ ഇടങ്ങളിലെ ഇൗദ്ഗാഹുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ എത്തിയതിനെ തുടര്‍ന്ന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.പ്രത്യേക നമസ്ക്കാരങ്ങള്‍ക്കായി വിപുലമായ സൗകര്യമാണ് ഉടനീളം ഒരുക്കിയിരുന്നത്. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമായി അനേകം വിശ്വാസികളാണ് നമസ്ക്കാരം നടത്തിയത്. കോഴിക്കോട് കടപ്പുറത്ത് വിപുലമായ സൗകര്യമാണ് ഒരുക്കിയിരുന്നത്.ഇതിനൊപ്പം നഗരത്തിന്റെ പല ഭാഗങ്ങളിലും ഈദ്ഗാഹുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. നടന്മാരായ ദുല്‍ഖര്‍ സല്‍മാനും സിദ്ദിഖുമെല്ലാം ഇൗദ്ഗാഹില്‍ പങ്കെടുത്തത് കൊച്ചിയിലായിരുന്നു.തിരുവനന്തപുരത്ത് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന കൂട്ട നമസ്ക്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ 7.30 യോടെ പ്രാര്‍ത്ഥന തുടങ്ങിയത്. നമസ്ക്കാരങ്ങള്‍ക്ക് വേണ്ടി രാവിലെ മുതല്‍ പാളയത്തേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. ഇതിന് പുറമേ ജമാ അത്തെ ഇസ്ളാമിയുടെ വകയായിട്ടു മണക്കാട്ട് നടന്നത് ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഇടങ്ങളിലും ഈദ്ഗാഹുകള്‍ നടന്നിരുന്നു.