തിരുവനന്തപുരം: ബാലഭാസ്കറിനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതെന്നും, ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന ആരോപണത്തിൽ ഉറച്ച് പിതാവ് കെ.സി.ഉണ്ണി.
അപകടം രണ്ട് മണിക്കൂർ കഴിഞ്ഞാണ് അപകടം നടന്ന വിവരം തന്നെ അറിയിച്ചത്. ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തിൽ ആദ്യം തന്നെ സംശയമുണ്ടായിരുന്നു.
തങ്ങൾക്കുണ്ടായിരുന്ന എല്ലാ സംശയവും ആദ്യം തന്നെ കേസ് അന്വേഷിച്ച ആറ്റിങ്ങൽ ഡി.വൈ.എസ്.പി.ക്ക് എഴുതി നൽകിയിരുന്നു.
അർജുൻ ആണ് വാഹനം ഓടിച്ചതെന്നായിരുന്നു വെന്റുലേറ്ററിൽ കഴിഞ്ഞിരുന്നപ്പോൾ ബാലഭാസ്കർ ലക്ഷ്മിയുടെ അമ്മയോട് പറഞ്ഞിരുന്നത്.
എന്നാൽ തങ്ങളുടെ ഈ ആരോപണങ്ങളൊന്നും പോലീസ് മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന രീതിവെച്ച് പരിശോധിക്കുമ്പോൾ അപകടത്തിലെ ദുരൂഹത വ്യക്തമാണ്.