തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്‍റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. ഭാര്യ ലക്ഷ്മിയുടെ നിലയും മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ബാലഭാസ്കർ ഇപ്പോള്‍ ചികിത്സയിലുള്ളത്. ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ തോത് കുറച്ചുകൊണ്ട് വരികയാണ്. ബാലഭാസ്‌കറിന്‍റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.