കൊല്ലം : ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള. പ്രശ്നം പരിഹരിച്ചാലേ പ്രവര്‍ത്തകരേ സജീവമായി രംഗത്തിറക്കാന്‍ പറ്റൂ എന്നും പിള്ള പറഞ്ഞു.
‘പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയും വേഗം മുന്നണി പരിഹരിക്കുമെന്നാണ് വിശ്വാസം’, അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നണി പ്രവേശനത്തെപ്പറ്റി സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂലസമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. സിപിഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ പിന്‍തുണയുള്ള പാര്‍ട്ടി കേരളകോണ്‍ഗ്രസ് ബിയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ എടുക്കാമെന്ന ധാരണയിലാണ് യുഡിഎഫ് വിട്ടത്. രണ്ടുമൂന്ന് സീറ്റുകളില്‍ എല്‍ഡിഎഫിന്റെ ജയം ഉറപ്പാക്കാന്‍ തങ്ങള്‍ക്കാകുമെന്നും പിള്ള അവകാശപ്പെട്ടു.