ചെന്നൈ • പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കവി, സംഗീത സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. തെലുങ്ക്, സംസ്കൃതം, കന്നട, തമിഴ് എന്നീ ഭാഷകളിലായി 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് നേടിയ ഏക കര്‍ണാട്ടിക് സംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്. ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികസനത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുളളയാളാണ് ബാലമുരളീകൃഷ്ണ.