കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

194

തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കൈക്കുഞ്ഞുങ്ങളുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി ദൂരസ്ഥലങ്ങളിൽ വരെ നിയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പരിഗണിക്കാതിരുന്നതോടെയാണ് പരാതിക്കാർ ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

NO COMMENTS