.കോല്‍ക്കത്ത: ചൊവ്വാഴ്ചയാണ് പശ്ചിമബംഗാളിലെ സിലിഗുരിയിലെ സഫാരി പാര്‍ക്കില്‍നിന്നും പുള്ളിപ്പുലിയെ കാണാതായത്. സച്ചിന്, സൗരവ്, സിതള്, കാജല്‍ എന്നീ പുള്ളിപ്പുലികളില്‍ സച്ചിനെയാണ് കാണാതായിരിക്കുന്നത്.പാര്‍ക്കിലെ മരത്തില്‍ കയറി പുലി ചാടി രക്ഷപ്പെട്ടതാകാമെന്ന് പശ്ചിമബംഗാള്‍ സൂ അഥോറിറ്റി സെക്രട്ടറി വി.കെ. യാദവ് പറഞ്ഞു. പുള്ളിപ്പുലിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.