പാരിസ് ഉടമ്പടി ഉടന്‍ നടപ്പാക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു

224

ന്യൂയോര്‍ക്ക് • കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനുള്ള പാരിസ് ഉടമ്പടി ഉടന്‍ നടപ്പാക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ ഐക്യരാഷ്ട്ര സംഘടന (യുഎന്‍) സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. ഉടമ്പടി നടപ്പാക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങളുടെ രേഖകള്‍ക്കായി യുഎന്‍ കാത്തിരിക്കുകയാണെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു.ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു പാരിസ് ഉടമ്പടി ഇന്ത്യയില്‍ പ്രാബല്യത്തിലാക്കുമെന്നു കോഴിക്കോട്ടു ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ സമാപന സമ്മേളനത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. യുഎന്നിനു പുറമേ ചൈനയും മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

NO COMMENTS

LEAVE A REPLY