കശാപ്പ് നിരോധന വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

171

ചെന്നൈ: കശാപ്പിന് വേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് കേന്ദ്ര പരിസ്ഥിതി മൃഗസംരക്ഷണ വകുപ്പിന്റെ വിജ്ഞാപനം സ്റ്റേ ചെയ്തത്. വിജ്ഞാപനം ഇറക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നാല് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ കോടതിയില്‍ ഈ കാര്യം വിശദീകരിക്കാനാണ് നിര്‍ദേശം. രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഭക്ഷണം ജനങ്ങളുടെ പ്രഥമിക അവകാശമാണെന്ന് കോടതി നിരീക്ഷിച്ചു.

NO COMMENTS