കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ട് ശനിയാഴ്ച രാവിലെ തന്നെ തുറക്കും. സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഡാം തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത് . ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
രാവിലെ 9.30 ന് ശേഷം മാത്രമേ ഡാം തുറക്കൂ. അണക്കെട്ടിനു സമീപമുള്ളവരെ രാവിലെ ഏഴരയ്ക്കു മുന്‍പ് ഒഴിപ്പിക്കും. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ മലമ്പുഴ ഡാം തുറക്കില്ല. മലമ്പുഴ ഡാമിലെ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. പാലക്കാട്ടെ പുഴകളിലേയും നീരൊഴുക്ക് കുറഞ്ഞു.