ന്യൂഡല്‍ഹി: തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയും കേന്ദ്ര മന്ത്രിസഭയില്‍നിന്നും രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. ഞായറാഴ്ചയാണ് പുനഃസംഘടന നടക്കുക. ഇതിനകം അഞ്ചു കേന്ദ്രമന്ത്രിമാര്‍ രാജിവച്ചിട്ടുണ്ട്. ജലവിഭവ മന്ത്രി ഉമാ ഭാരതി, നൈപുണ്യവികസന മന്ത്രി രാജീവ് പ്രതാപ് റൂഡി, രാധാ മോഹന്‍ സിംഗ്, ഗിരിരാജ് സിംഗ്, ഫഗന്‍ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാന്‍, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.