ബെഗളൂരു: ബന്ദിപ്പൂര്‍ യാത്രാനിരോധനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം വഴിയുളള രാത്രിയാത്രാ അനുവദിക്കില്ലെന്നും വനമേഖലയില്‍ മേല്‍പ്പാലം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ബന്ദിപ്പുര്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ അത് വീണ്ടും ഉയര്‍ന്നുവരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള ദേശീയപാത 212 ലൂടെയുള്ള യാത്രയ്ക്ക് രാത്രി ഒമ്ബതുമുതല്‍ രാവിലെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.