ബന്ദിയോട് അട്ക്കത്ത് വെടിവെപ്പ് കേസിലെ പ്രതി സമദാനി അറസ്റ്റില്‍

40

കാസർകോട് : ബന്ദിയോട് അട്ക്ക ത്ത് വെടിവെപ്പ് കേസിലെ പ്രതിയും നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്കയിലെ സമദാനി (28) യെ പോലീസ് അറസ്റ്റ് ചെയ്തു.

വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, പിടിച്ചു പറി, കഞ്ചാവ് തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സമദാനിയെന്നും
കാസര്‍കോട്, വിദ്യാനഗര്‍, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പോലീസ് ഇയാളെ പിടികൂടാൻ ശ്രമിക്കവെ പോലീസ് ജീപ്പിന് വാഹനം ഇടിച്ച് രക്ഷപ്പെടുകയായിരുന്നു.കാസര്‍കോട് ഡി വൈ എസ്പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തി ലുള്ള സംഘമാണ് പിടികൂടാൻ ശ്രമിച്ചത്.

കുമ്പള സിഐ പ്രമോദ്, സ്‌ക്വാഡ് അംഗങ്ങളായ എസ് ഐമാര്‍ ബാലകൃഷ്ണന്‍, നാരായണന്‍, പോലീസ് ഓഫീസര്‍മാരായ രാജേഷ്, ഓസ്റ്റിന്‍, സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വെടിവെപ്പ് കേസിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.

NO COMMENTS