തിരുവനന്തപുരം: നാലുവര്‍ഷം മുമ്പ് നടത്തിയ കവര്‍ച്ച കേസില്‍ ഹൈടെക്ക് മോഷ്ടാവ് ബണ്ടിച്ചോറിന് പത്ത് വര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ബണ്ടി ചോര്‍ സ്ഥിരം കുറ്റവാളിയാളെന്നും കോടതി ചൂണ്ടിക്കാട്ടി. മുട്ടടയില്‍ കവര്‍ച്ച നടത്തിയിരുന്നതായും ബണ്ടിച്ചോര്‍ കുറ്റ സമ്മതം നടത്തിയിരുന്നു. 2013 ജനുവരി ഇരുപതാം തീയതി പട്ടത്തെ കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ കവര്‍ച്ച കേസിലാണ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കണ്ടെത്തിയിരിക്കുന്നത്. ആഡംബര കാറും,മെബൈല്‍ഫോണും ഇലക്ട്രോണിക്ക് ഉപകരണങ്ങളും മോഷ്ടിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.