ബെംഗളൂരു: ആദായ നികുതി ഉദ്യോഗസ്ഥര്‍ ബെംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ അഞ്ചരക്കോടിയോളം രൂപയും സ്വര്‍ണ്ണവും പിടികൂടിയ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സി എസ് ജയചന്ദ്ര ,ചിക്കരായപ്പ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെ ഇരുവരും സസ്പെഷനിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ബംഗളൂരു ആന്റി കറപ്ഷന്‍ ബ്യൂറോ രണ്ടു ഉദ്യോഗസ്ഥര്‍ക്കുമെതിരെ സുവോ മോട്ടോ കേസ് റജിസ്ട്രര്‍ ചെയ്തേക്കും. സംസ്ഥാന ഹൈവേ വകുപ്പില്‍ പ്രൊജക്‌ട് ഓഫീസറാണ് ജയചന്ദ്ര. ചിക്കരായപ്പ കാവേരി നിഗം ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ്.