ബംഗ്ലാദേശില്‍ ഫാക്ടറിയില്‍ തീപിടുത്തം: 15 മരണം

215

ധാക്കാ: ബംഗ്ലാദേശിലെ ടോങിയില്‍ ഒരു പാക്കേജിംഗ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. എഴുപതിലേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫാക്ടറി പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തില്‍ അപകടം നടക്കുന്പോള്‍ 100ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഒരു ബോയിലറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. തീ പെട്ടെന്നു തന്നെ കെട്ടിടം മൂഴുവന്‍ വ്യാപിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ബംഗ്ലാദേശില്‍ തീപിടുത്തങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചിരുന്നു.2012ല്‍ നഗരത്തിനു സമീപമുള്ള ഫാക്ടറിയിലെ തീപിടുത്തത്തില്‍ 112 പേരാണ് മരിച്ചത്. 2013ലാണ് രാജ്യം ഏറ്റവും വലിയ അഗ്നിബാധയേ നേരിട്ടത്. റാണ പ്ലാസ ഗാര്‍മെന്‍റ് കോംപ്ലക്സിലുണ്ടായ തീപിടുത്തത്തില്‍ 1,135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

NO COMMENTS

LEAVE A REPLY