ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കും: ബംഗ്ലദേശ്

235

ധാക്ക • ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ബംഗ്ലദേശ്. യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി അസാദുസ്സ് അമാന്‍ ഖാന്‍ കമാല്‍ പറഞ്ഞു. അയല്‍രാജ്യങ്ങള്‍ എന്ന നിലയിലും മികച്ച സുഹൃത്തുക്കള്‍ എന്ന നിലയിലുമാണ് ബംഗ്ലദേശ് ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നത്. നിരവധി വിഷയങ്ങളില്‍ പലപ്പോഴായി ഇന്ത്യ ബംഗ്ലദേശിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കമാല്‍ ചൂണ്ടിക്കാട്ടി.
ഞങ്ങള്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നില്ല. അവരുടെ അതിര്‍ത്തി പ്രദേശം ഞങ്ങളില്‍നിന്നു 1,200 മൈല്‍ ദൂരെയാണ്. അവര്‍ എന്തുചെയ്താലും അതു ഞങ്ങളെ ബാധിക്കില്ല.ഞങ്ങള്‍ (ബംഗ്ലദേശ്) അവരെ 1971ല്‍ തോല്‍പ്പിക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തതാണ്. പിന്നീടൊരിക്കലും അവരെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്നും കമാല്‍ പറഞ്ഞു.ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉറി ആക്രമണത്തിനു ശേഷമാണ് വീണ്ടും സജീവമായതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY