ധാക്ക: ബംഗ്ലാദേശില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ആക്രമണം നടത്താനുള്ള ജമാത്തുള്‍ മുജാഹിദ്ദീന്‍ ബംാദേശ് (ജെ.എംബി) ഭീകര സംഘടനയുടെ പദ്ധതി പോലീസ് പൊളിച്ചു. അഞ്ച് ജെഎംബി ഭീകരരെ പോലീസ് അറസ്റ്റു ചെയ്തു. ദാരൂസ് സലാമില്‍ നിന്ന് ചൊവ്വാഴ്ച രാരതിയാണ് ഇവരെ പിടികൂടിയത്. പലയിടങ്ങളില്‍ നിന്നായി സംഘടിപ്പിച്ച 30 കിലോ സ്ഫോടക വസ്തുക്കളുമായി രഹസ്യ കേന്ദ്രത്തില്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. എന്നാല്‍ എവിടെയാണ് സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എഞ്ചിനീയര്‍ റിയാസ്, റകീബ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് റിയാസ്, ബപ്പി, ഒപു എന്നിങ്ങനെ അറിയപ്പെടുന്ന എംഡി അബുദീന്‍ സയീം, അഹ്സന്‍ എന്ന കാസി അബ്ദുള്ള അല്‍ ഉസ്മാന്‍, ചെയര്‍മാന്‍ എന്ന എംഡി സൊഹാങ്, ഹിമെല്‍ എന്ന എംഡി മമൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. പഴയ ജെഎംബിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.