തമിഴ്നാട്ടില്‍ വ്യാജ ബാങ്ക് നടത്തിയവര്‍ പിടിയില്‍. തമിഴ്നാട്ടിലെ ധര്‍മപുരിയിലാണ് സംഭവം. നാല് പേര് ചേര്‍ന്ന് ആരംഭിച്ച ബാങ്ക് രണ്ട് മാസത്തോളം പ്രവര്‍ത്തിച്ചു. 1.60 ലക്ഷം രൂപയുടെ നിക്ഷേപവും വ്യാജ ബാങ്ക് ഇടപാടുകാരില്‍ നിന്ന് സ്വീകരിച്ചു. യെസ് ബാങ്കിനെ അനുകരിച്ച് യെസ് എ.ബി.എസ് ബാങ്ക് എന്ന പേരിലാണ് വ്യാജ ബാങ്ക് പ്രവര്‍ത്തിച്ചത്.യെസ് ബാങ്കിന്‍റെ ലോഗോ ദുരുപയോഗം ചെയ്താണ് വ്യാജ ബാങ്ക് പ്രവര്‍ത്തിച്ചത്. തങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ ബാങ്ക് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ യെസ് ബാങ്കിന്‍റെ സേലം ശാഖ മാനേജര്‍ പരാതി നല്‍കിയതോടെയാണ് വ്യാജ ബാങ്ക് നടത്തിയവര്‍ പിടിയിലായത്.