കൊച്ചി: ഇന്ന് പോസ്റ്റ് ഓഫീസുകളില്‍ സാധാരണപോലെ സേവിങ്സ്, പ്രത്യേക കറന്‍സി എക്സ്ചേഞ്ച് കൗണ്ടര്‍ എന്നിവ പ്രവര്‍ത്തിക്കുമെന്ന് സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ അറിയിച്ചു. എന്നാല്‍ ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച പോസ്റ്റോഫീസിന് അവധിയായിരിക്കും. ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും. എസ്ബിഐ ഉള്‍പ്പെടെയുള്ള പല ബാങ്കുകളും രാവിലെ തന്നെ പണം മാറാന്‍ എത്തുന്നവര്‍ക്കായി ടോക്കണ്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ എടിഎമ്മുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. പ്രധാന എടിഎമ്മുകള്‍ പണം നിറച്ച് അധികം കഴിയും മുമ്ബേ കാലിയാകുന്ന അവസ്ഥയാണ്.
100, 50 നോട്ടുകള്‍ മാത്രം നിറയ്ക്കേണ്ടിവരുന്നതിനാല്‍ കടുത്ത നോട്ട് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. 500, 1000 രൂപ പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബുകളില്‍ തിങ്കളാഴ്ച വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ സതേണ്‍ റീജിയണ്‍ ചീഫ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സബിത നടരാജ് അറിയിച്ചു.