സെപ്റ്റംബര്‍ മാസത്തില്‍ ഏഴ് ദിവസം ബാങ്ക് അവധി

158

തിരുവനന്തപുരം: ഓണവും ബക്രീദുമൊക്കെയായി ആഘോഷമെത്തി, കൂടെ അവധികളും. കൈയില്‍ ആവശ്യത്തിന് പണം കരുതിയില്ലെങ്കില്‍ ആഘോഷങ്ങളുടെ പൊലിമ കുറയും കാരണം സെപ്റ്റംബര്‍ മാസത്തില്‍ ഒമ്ബതു ദിവസത്തിനുള്ളില്‍ ഏഴ് ദിവസം ബാങ്ക് അവധിയാണ്. സെപ്തംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായ അഞ്ച് അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഏഴ് ദിവസം അവധിയാണ് ബാങ്കുകള്‍ക്ക്.
ബക്രീദും ഓണവും അടുത്തടുത്ത് വരുകയും ഇതിനൊപ്പം രണ്ടാം ശനിയും ഞായറും ചേരുകയും ചെയ്യുന്നതോടെ ഒരാഴ്ചയോളമാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്. ഈ മാസം 10ന് ബാങ്കുകള്‍ അടച്ചാല്‍ പിന്നീട് 17നു മാത്രമേ തുറക്കുകയുള്ളൂ. ഓണ്‍ലൈന്‍ അല്ലാതെയുള്ള ബാങ്ക് ഇടപാടുകള്‍ക്ക് 10നു ശേഷം ഒരാഴ്ച കാത്തിരിക്കേണ്ടി വരും.

ഉദ്യോഗസ്ഥര്‍ അവധിയിലായതിനാല്‍ എടിഎമ്മുകളിലും പണം നിക്ഷേപിക്കാന്‍ ആളുണ്ടാവില്ല. ബക്രീദ്, ഓണം ആഘോഷങ്ങള്‍ക്കായി ആളുകള്‍ വന്‍തോതില്‍ എടിഎമ്മുകളെ ആശ്രയിക്കുന്നതിനാല്‍ 10,11 തിയ്യതികളില്‍ തന്നെ സംസ്ഥാനത്തെ മിക്ക എടിഎമ്മുകളും കാലിയാകും.

അവധി ദിവസങ്ങള്‍:
സെപ്തംബര്‍ 10 രണ്ടാംശനിയാഴ്ച
സെപ്തംബര്‍ 11 ഞായറാഴ്ച
സെപ്തംബര്‍ 12 വലിയപെരുന്നാള്‍
സെപ്തംബര്‍ 13 ഉത്രാടം
സെപ്തംബര്‍ 14 തിരുവോണം
സെപ്തംബര്‍ 16 ശ്രീനാരായണ ജയന്തി
സെപ്തംബര്‍ 18 ഞായറാഴ്ച

സെപ്തംബര്‍ 19 തിങ്കള്‍ മുതലേ ബാങ്കുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങൂ. കൂടാതെ, 21ന് ശ്രീനാരായണ സമാധിയും ബാങ്ക് അവധിയാണ്. 24ന് നാലാം ശനിയാഴ്ചയും 25ന് ഞായറാഴ്ച അവധിയും.

NO COMMENTS

LEAVE A REPLY