ന്യൂഡല്‍ഹി • പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കറ്റ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവ പലിശനിരക്കുകളില്‍ നേരിയ കുറവ് വരുത്തി. പുതിയ അടിസ്ഥാന നിരക്കുകള്‍: ബാങ്ക് ഓഫ് ഇന്ത്യ 9-9.35%, സിന്‍ഡിക്കറ്റ് ബാങ്ക് 9.3 – 9.45%, ബാങ്ക് ഓഫ് മഹാരാഷ്ട്ര 9.05 – 9.6%, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 9.3 – 9.75% എന്നിങ്ങനെ ആയിരിക്കും. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ (ഡിഎച്ച്‌എഫ്‌എല്‍) അടിസ്ഥാന നിരക്ക് 0.2% കുറച്ച് 9.35% ആക്കി. പുതിയ വായ്പകള്‍ക്കാണ് ഇതു ബാധകമാകുക.