വായ്പകള്‍ക്ക്‌ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

186

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക നാ​ശം ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വാ​യ്പ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​യ്പ​ക​ള്‍​ക്കും ഒ​രു വ​ര്‍​ഷ​ത്തെ മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കാ​ന്‍ സം​സ്ഥാ​ന ബാ​ങ്കേ​ഴ്സ് സ​മി​തി തീ​രു​മാ​നം. മൊ​റ​ട്ടോ​റി​യം ജൂ​ലൈ 31 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​കും. വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് ആ​റ് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം ഏ​ര്‍​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.മൂ​ന്ന് മാ​സ​ത്തേ​ക്ക് ഒ​രു റി​ക്ക​വ​റി ന​ട​പ​ടി​യും വേ​ണ്ടെ​ന്ന് ബാ​ങ്കു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ബാ​ങ്കേ​ഴ്സ് സ​മി​തി വ്യ​ക്ത​മാ​ക്കി.

NO COMMENTS