കശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ച്‌ 13.38 ലക്ഷം രൂപ കവര്‍ന്നു

209

പുല്‍വാമ: തെക്കന്‍ കശ്മീരിലെ പുല്‍വാമയ്ക്കടുത്ത് അരിഹാലില്‍ ആയുധധാരികളായ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ച്‌ 13.38 ലക്ഷം രൂപ കവര്‍ന്നു. ജമ്മു ആന്റ് കശ്മീര്‍ ബാങ്കാണ് കൊള്ളയടിച്ചത്. 11.15 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 2.23 ലക്ഷം രൂപയുടെ പഴയ നോട്ടുകളുമാണ് കവര്‍ന്നത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30നായിരുന്നു കവര്‍ച്ച. തോക്കുകളേന്തി ബാങ്കിലേക്ക് അതിക്രമിച്ച്‌ കടന്ന നാല് പേരാണ് കവര്‍ച്ച നടത്തിയത്. ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി മര്‍ദ്ദിക്കുകയും കമ്ബ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. പോലീസില്‍ വിവരമറിയിക്കാതിരിക്കാന്‍ ഫോണുകളും പിടിച്ചു വാങ്ങി. ബാങ്കിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇവര്‍ തട്ടിയെടുത്തു. സംസ്ഥാനത്തെ ജമ്മു ആന്റ് കശ്മീര്‍ ബാങ്കിന്റെ മറ്റൊരു ശാഖയിലും ഇതേ ദിവസം കവര്‍ച്ചാ ശ്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോട്ട് അസാധുവാക്കലിനു ശേഷം സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY