ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള നാളത്തെ ബാങ്ക് പണിമുടക്ക് ബാങ്കിംഗ് ഇടപാടുകളെ സാരമായി ബാധിച്ചേക്കും. . യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനകള്‍ ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിരം ജോലികള്‍ കരാറടിസ്ഥാനത്തില്‍ നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട തൊഴില്‍നിയമ പരിഷ്‌കരണങ്ങള്‍ക്കെതിരേയാണ് പ്രക്ഷോഭം. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ക്ക് അധികസമയം ജോലിചെയ്യേണ്ടിവന്നതിന് നഷ്ടപരിഹാരം നല്‍കുക,കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതെിരെ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ്ള്‍ യൂണിയനുകള്‍ ഉന്നയിക്കുന്നു. നാളത്തെ സമരം ബാങ്കിങ് സേവനങ്ങളെ ബാധിക്കുമെന്ന് എസ്.ബി.ഐ, പി.എന്‍.ബി, ബി.ഒ.ബി. തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ്, കൊടാക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.