മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലൂക്കിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് നടന്ന സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്കാണ് കുത്തേറ്റത്. ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ കേരളം കണ്ടത് സമാനതകളില്ലാത്ത അക്രമമായിരുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ബോംബറിഞ്ഞും അക്രമം നടത്തിയും കലാപകാരികള്‍ അഴിഞ്ഞാടുകയായിരുന്നു. നഗരത്തിലും കാഞ്ഞങ്ങാടും മഞ്ചേശ്വരത്തും അക്രമങ്ങളുണ്ടായി.കാഞ്ഞങ്ങാട് പോലീസ് ഗ്രനേഡ് ഉപയോഗിച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്. കാസര്‍ഗോഡ് ശബരിമല കര്‍മ സമിതി നടത്തിയ പ്രകടനത്തില്‍ കല്ലേറില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം ബന്ദിയോട് 2 കാറും 20 ഓളം കടകളും തകര്‍ത്തു. ബേക്കല്‍ പള്ളിക്കരയില്‍ സിപിഐ എം കൂട്ടക്കനി ബ്രാഞ്ച് ഓഫീസ് തകര്‍ത്തു. വിനോദ സഞ്ചാരികള്‍ക്ക് നേരെ അക്രമമുണ്ടായി.