കോട്ടയം : നാലിൽ കൂടുതൽ ആളുകൾ കൂടുന്നതിന് കോട്ടയം ജില്ലയിൽ നിരോധനം ഏര്പ്പെടുത്തി. അവശ്യ സർവീസുകളെ നിയന്ത്രണത്തില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുന്കരുതലാണ് നിരോധനാജ്ഞ. പായിപ്പാട്ട് കൂട്ടത്തോടെ അതിഥിതൊഴിലാളികള് തെരുവിലിറങ്ങി യതിന്റെ പിന്നില് സമൂഹത്തില് അസ്വസ്ഥത സൃഷ്ടിക്കാന് ശ്രമിക്കുന്ന ചില ശക്തികളുണ്ടെന്ന സൂചനയുണ്ടെന്നും അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നാടാകെ കൊവിഡ്- 19നെ ചെറുക്കാന് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില് ഒരു കാരണവശാലും നടക്കാന് പാടില്ലാത്ത ഒന്നാണ് നടന്നതെന്നും അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കൊറോണ വ്യാപനം തൊഴില് നഷ്ടപ്പെടുത്തുന്ന ഘട്ടത്തില് അവരെ താമസിപ്പിക്കാനും അവര്ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും ഇവിടെ സൗകര്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ടെന്നും 5000ഓളം ക്യാമ്ബുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ ഇപ്പോള് സംസ്ഥാനത്ത് പാര്പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി യിരുന്നു.ഇന്നലെ പായിപ്പാട് ലോക്ഡൗണ് ലംഘിച്ച് അതിഥിതൊഴിലാളികള് പ്രതിഷേധിച്ചിരുന്നു. സംഭവം ദൗര്ഭാഗ്യകരമായി പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.