കൊച്ചി: കെ. ബാബു എക്സൈസ് മന്ത്രിയായിക്കെ ത്രിസ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ഈടാക്കിയ മുന്‍കൂര്‍ ബാര്‍ ലൈന്‍സ് ഫീ തിരിച്ചുനല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ അഡ്വക്കേറ്റ് ജനറലല്‍ സുധാകര പ്രസാദ് വിജിലന്‍സിന് കത്ത് നല്‍കി.കത്തിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച് ബാര്‍ ലൈന്‍സ് ഫി തിരിച്ചുനല്‍കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാതലത്തില്‍ 2013ല്‍ 10 ത്രി സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബാര്‍ ലൈന്‍സ് നല്‍കിയിരുന്നു. അന്ന് മദ്യനയം നിലവില്‍ വന്ന് 10 മാസത്തിന് ശേഷമാണ് ഈ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈന്‍സ് കിട്ടിയത്. അതുകൊണ്ട് ഈ ഹോട്ടലുകളില്‍ നിന്ന് സര്‍ക്കാര്‍ അന്ന് ഈടാക്കിയ മുന്‍കൂര്‍ ബാര്‍ ലൈന്‍സ് ഫീസായ 22 ലക്ഷം രൂപയില്‍ 10 മാസത്തെ ഫീസ് എത്രയെന്ന് കണക്കാക്കി അത് ഹോട്ടലുകള്‍ക്ക് തിരിച്ചുനല്‍കാന്‍ ഹോട്ടലുടമകളുടെ ഹര്‍ജി അംഗീകരിച്ച് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
എന്നാല്‍ 10ല്‍ നാല് ഹോട്ടലുകള്‍ക്ക് മാത്രം മുന്‍കൂര്‍ ഫീസ് തിരിച്ചുനല്‍കിയ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ 6 ബാറുകള്‍ക്ക് ലൈന്‍സ് ഫീസ് തിരിച്ചുനല്‍കുന്നതിനെ മാത്രം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും പിന്നീട് സുപ്രീംകോടതിയിലും ചോദ്യം ചെയ്തു. ഇത് സംശയകരമാണെന്നും നാല് ബാറുകള്‍ക്ക് മാത്രം മുന്‍കൂര്‍ ലൈന്‍സ് ഫി തിരിച്ചുനല്‍കിയതില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ കാലത്ത് ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുമാണ് അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ് വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അഡ്വക്കേറ്റ് ജനറല്‍ വിജിലന്‍സിന് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തില്‍ ലൈന്‍സ് ഫി തിരിച്ചുനല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.