തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചത്. 2011-ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്. ഈ ഉത്തരവ് പുതുക്കിയാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.