ണ്ണൂര്‍ : മാഹിയില്‍ ദേശീയ പാതയോരത്ത് അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതി. ദേശീയസംസ്ഥാന പാതയോരങ്ങളില്‍ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യവില്‍പ്പന ശാലകള്‍ പൂട്ടണമെന്ന ഉത്തരവ് മുന്‍സിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരമാണ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. പുതുച്ചേരി സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയതായി ബാറുടമകള്‍ അറിയിച്ചു.