തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും ബാറുകളുടെ ദൂരപരിധിയില്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണു സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതോടെ നിലവില്‍ ദൂരപരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ പൂര്‍ണമായും തുറക്കപ്പെടും. പുതിയ ഉത്തരവോടെ മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍-വൈന്‍ പാര്‍ലറുകളും സംസ്ഥാനത്തു തുറക്കുമെന്നാണു സൂചന.