പുതിയ ബാറിന് അനുമതി : മുഖ്യമന്ത്രിക്കും എക്സൈസ്‌മന്ത്രിക്കുമെതിരെ ഹര്‍ജി

172

കൊച്ചി: ഹൈക്കോടതി സ്‌റ്റേ നിലനില്‍ക്കെ സര്‍ക്കാര്‍ പുതിയ ബാറിന് അനുമതി നല്‍കിയതിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ തുടങ്ങി എട്ടുപേര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടനാട് സ്വദേശി പി എ ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് വാദം കേള്‍ക്കുന്നതിലേക്കായി ഈ മാസം പതിനെട്ടിലേക്ക് അവധിക്കു വച്ചു. മലയാറ്റൂര്‍ കോടനാട്ട് കഴിഞ്ഞ ദിവസം പുതിയ ബാര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനെതിരെയാണ് ചീഫ് സെക്രട്ടറി വിജയാനന്ദ്, എക്‌സൈസ് കമ്മീഷണര്‍ റിഷിരാജ് സിംഗ്, തുടങ്ങിയവരെയും പ്രതി ചേര്‍ത്ത് വിരമിച്ച ഉദ്യോഗസ്ഥനും എണ്‍പത്തഞ്ചുകാരനുമായ പി എ ജോസഫ് ഹര്‍ജി നല്‍കിയിട്ടുളളത്.

NO COMMENTS

LEAVE A REPLY