തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്ത് 300 ബാറുകള്‍ തുറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ രംഗത്ത്. കര്‍ണാടക സര്‍ക്കാര്‍ നടപടിയാണ് ഇതിനു മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളുമെന്നാണു സൂചന. കോര്പറേഷന്, നഗരസഭാ പരിധിയില്‍ ബാറുകള്‍ തുറന്നുനല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഞ്ചായത്തുകളെ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നതോടെ മുന്നൂറോളം ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.