ബാര്‍ കോഴ കേസ് – ബിജു രമേശിന് പ്രതിപക്ഷ നേതാവ് വക്കീല്‍ നോട്ടീസ് അയച്ചു

12

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ബിജു രമേശിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. 50 വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രമേശ് ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വാസ്തവവിരുദ്ധമായ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണെന്നും, ആയതിനാല്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

ചെന്നിത്തലയ്ക്കെതിരെ ബിജു രമേശ് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ അഡ്വ.ടി. അസഫ് അലി മുഖാന്തിരമാണ് നോട്ടീസ് കൈമാറിയത്.

NO COMMENTS