മൂവാറ്റുപുഴ: സ്വകാര്യ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ്മന്ത്രി ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേ പെരുന്പാവൂര്‍ കോടനാട് ഡ്യൂലാന്‍ഡ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവാദിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ പി.എ ജോസഫാണ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ്മന്ത്രി ടി.പി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍ സന്തോഷ്, എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നാരായണന്‍കുട്ടി, പഞ്ചായത്ത് സെക്രട്ടറി റെജികുമാര്‍, ഹോട്ടല്‍ ഉടമ സുശീലന്‍ എന്നിവരെ എതിര്‍കക്ഷിയാകളാക്കിയായിരുന്നു ഹര്‍ജി. ഇക്കഴിഞ്ഞ 14ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ 18ന് വാദം കേട്ടശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.