ബാര്‍കോഴ കേസില്‍ അന്തിമ റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതി

184

തിരുവനന്തപുരം: മുന്‍ മന്ത്രി കെ എം മാണി പ്രതിയായ ബാര്‍കോഴ കേസില്‍ അന്തിമ റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദ്ദേശം. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ സിഡി പരിശോധനയ്ക്കായി അയച്ചിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്, കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി സമയപരിധി നല്‍കിയത്. രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് രണ്ടിന് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവധിയില്‍ പോയതിനെ തുടര്‍ന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY