കൊച്ചിയിൽ ബാർ തൊഴിലാളികൾക്ക് വെടിയേറ്റു

36

കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ സുജിൻ ജോണ്‍സണ്‍, അഖില്‍നാഥ് എന്നീ രണ്ട് തൊഴിലാളികൾക്കാണ് വെടി യേറ്റത്. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 12 മണിക്കായിരുന്നു ആക്രമണം.ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു. രാത്രി ബാറിലെ ത്തിയ സംഘം മാനേജറുമായി തർക്കമു ണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്.

വെടിയുതിർത്ത ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരില്‍ ഒരാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണമാ രംഭിച്ചു . എയർ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY