മംഗളുരു : കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് നാളെ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും എന്നാണ് സൂചന .യെദ്യൂരപ്പയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്റെ പേര് നിര്‍ദേശിച്ചത്.
കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ബെംഗളൂരു വില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയെ പുതിയ മുഖ്യമ ന്ത്രിയായി തിരഞ്ഞെടുക്കാന്‍ ധാരണയായത്.
ബിഎസ് യെദ്യൂരപ്പ രാജിവച്ച ഒഴിവില്‍ അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന്‌അരുണ്‍ സിങ്ങ് യോഗത്തിന് മുമ്ബ് വ്യക്തമാക്കിയിരുന്നു. ഹൂബ്ബള്ളിയില്‍ നിന്നുള്ള എം എല്‍ എയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ്.
ഈ പേര് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിക്കുക യായിരുന്നു. മുഴുവന്‍ എംഎല്‍എമാരും തീരുമാനം അംഗീകരിച്ചതോടെ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂര്‍ത്തിയാക്കുക എന്ന ഭാരിച്ച ദൗത്യം കേന്ദ്രനേതൃത്വ ത്തിനും പൂര്‍ത്തിയാക്കാനായി. പുതിയ സര്‍ക്കാരില്‍ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രി മാര്‍ വരെയുണ്ടാവും എന്നാണ് റിപോര്‍ട്ടുകള്‍.