കോട്ടയം: തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ അവാര്‍ഡ് ടി. പത്മ നാഭന്റെ ‘മരയ’ എന്ന കഥാസമാഹാരത്തിന്.50,000 രൂപയും പ്രശസ്തിപത്രവും സി. എന്‍. കരുണാകരന്‍ രൂപകല്‍ പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.സൂക്ഷ്മഭാവങ്ങളുടെ കാവ്യാത്മകമായ ആവിഷ്‌കാരമാണ് പത്മ നാഭന്‍ കഥകള്‍. ഭാവഗീതത്തോടടുത്തു നില്‍ക്കുന്ന ശില്‍പം ഇത്രമേല്‍ മലയാള കഥയില്‍ മറ്റാര്‍ക്കും സ്വായത്ത മല്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സമാഹാരമായ ‘മരയ’ യിലെ കഥകളും ഈ ഗുണങ്ങള്‍ തികഞ്ഞ വയാണ്.മനസിലൂടെ കടന്നുപോകുന്ന നേര്‍ത്ത അനുഭവരേഖകളെ അതിന്റെ മാര്‍ദവം ചോര്‍ന്നു പോകാതെ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു-ജഡ്ജിങ് കമ്മറ്റി വിലയിരുത്തി.ഡോ.എം തോമസ് മാത്യു, കെ.സി. നാരായണന്‍, ഡോ. കെ.എസ് രവി കുമാര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റി, ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വി.കെ ഹരികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നാണ് അവാര്‍ഡ് നിശ്ച യിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്ബിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ വച്ച് അവാര്‍ഡ് സമര്‍പ്പിക്കും.