ഫിബ ഏഷ്യ ചലഞ്ച് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സെമി കാണാതെ ഇന്ത്യ പുറത്ത്

231

ടെഹ്റാന്‍: ഫിബ ഏഷ്യ ചലഞ്ച് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സെമി കാണാതെ ഇന്ത്യ പുറത്ത്. ക്വാര്‍ട്ടറില്‍ കരുത്തരായ ഇറാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 77-47.ടെഹ്റാനിലെ ആസാദി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ ഇറാന്‍ വിജയമുറപ്പിക്കുകയായിരുന്നു. ആദ്യ ക്വാര്‍ട്ടര്‍ 18-14നും രണ്ടാം ക്വാര്‍ട്ടറില്‍ 201-17നും ഇറാന്‍ വിജയം കണ്ടു.നിര്‍ണായകമായ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് അവസരം നല്‍കാതെ തുടര്‍ച്ചയായ 22 പോയിന്റുകളാണ് ഇറാന്‍ വാരിക്കൂട്ടിയത്.അവസാനം മൂന്നാം ക്വാര്‍ട്ടര്‍ 26-2ന് സ്വന്തമാക്കി ഇറാന്‍ സെമി ടിക്കറ്റ് ഉറപ്പിച്ചു. നാലാം ക്വാര്‍ട്ടറില്‍ 14-13ന് ഇന്ത്യ ചെറുത്ത് നിന്നെങ്കിലും അപ്പോഴേക്കും മത്സരം കൈവിട്ടു പോയിരുന്നു.ഏതെങ്കിലും ഏഷ്യന്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ സെമിഫൈനലിലേക്കുള്ള ഇന്ത്യയുടെ 41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനുള്ള മികച്ച അവസരമാണ് ഇന്ത്യ ഇറാനെതിരെ നഷ്ടപ്പെടുത്തിയത്.അഞ്ചു മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങള്‍ക്കായുള്ള മത്സരമാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ജപ്പാനാണ് എതിരാളികള്‍. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.

NO COMMENTS

LEAVE A REPLY